Saturday, November 19, 2011

കുരുമുളക് മത്തി

മത്തി അര കിലോ വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്
മുളക് കുതിര്‍ത്തത് 10 എണ്ണം
പച്ച കുരുമുളക് ഒരു തോക്ക
മഞ്ഞപ്പൊടി ഒരു ടി സ്പൂണ്‍
ഇഞ്ചി ഒരു വലിയ കഷ്ണം
പച്ചമുളക് നാലെണ്ണം
ഉള്ളി അര കപ്പ്
പച്ച പുളി വാട്ടി പിഴിഞ്ഞ കൊഴുത്ത ചാറ്‌ ½ കപ്പ്
കറിവേപ്പില രണ്ട് തണ്ട്
ഒരു മുറി തേങ്ങ
വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
ഉപ്പ് പാകത്തിന്

ഇഞ്ചി പച്ചമുളക്, നാലു ചുള ഉള്ളി, ഒരുതണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക. തേങ്ങ നാലു ചുള ഉള്ളി ചേര്‍ത്ത് മഷി പോലെ അരച്ച് മാറ്റി വെക്കുക. മുളക്, പച്ച കുരുമുളക്,മഞ്ഞപ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക. പുളിച്ചാറും ചതച്ചു വച്ച മസാലയും, മുളക് കൂട്ടും അല്പം വെളിച്ചെണ്ണയും ചേര്‍ത്ത് മത്തിയില്‍ നന്നായി തിരുമ്മി യോജിപ്പിക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. മത്തി വെന്തു കഴിഞ്ഞാല്‍ തേങ്ങ അരച്ചത്‌ കുറച്ചു വെള്ളതിലില്‍ കലക്കി ഒഴിക്കുക. തിളവന്നാല്‍ വാങ്ങി വെക്കുക. ഒരു ചീന ചട്ടില്‍യില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ബാക്കി ഉള്ളി വട്ടനെ അരിഞ്ഞത് ചേര്‍ത്ത് മൂപ്പിക്കണം. നന്നായി മൂത്തുകഴിഞ്ഞാല്‍ കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ ചേര്‍ക്കും. കുറച്ചു നേരം അടച്ചുവച്ചശേഷം ഉപയോഗിക്കാം

No comments:

Post a Comment