Sunday, November 20, 2011

ചൂര തീയല്‍

ചൂര ½ kg
മുളക് പൊടി 3 സ്പൂണ്‍
മഞ്ഞപ്പൊടി ഒരു ടി സ്പൂണ്‍
മല്ലിപ്പൊടി 4 സ്പൂണ്‍
ഉലുവ ഒരു സ്പൂണ്‍
തേങ്ങ 1മുറി തിരുമ്മിയത്
ഉള്ളി അര കപ്പ്
കറിവേപ്പില രണ്ട് തണ്ട്
പുളി നാരങ്ങ വലുപ്പത്തില്‍ കുതിര്‍ത്തു പിഴിഞ്ഞത്
കടുക് 1 സ്പൂണ്‍
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്.


ചീനച്ചട്ടിയില്‍ പകുതി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉലുവ ഇടുക. ഉലുവ മൂത്തു കഴിഞ്ഞാല്‍ തേങ്ങ, പകുതി ഉള്ളി, കറിവേപ്പില, മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞപ്പൊടി എന്നിവ യഥാക്രമം ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. വറുത്ത കൂട്ട് മഷി പോലെ അരച്ച് പുളിപിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. മീന്‍ കഷ്ണങ്ങള്‍ ഇട്ട് വേവിച്ചു ചാറ്‌ കുരികിയ പാകത്തില്‍ വാങ്ങി വെക്കുക. ഒരു ചീന ചട്ടില്‍യില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാല്‍ ബാക്കി ഉള്ളി വട്ടനെ അരിഞ്ഞതും ചേര്‍ത്ത് മൂപ്പിച്ച് കരിയിലേക്ക് ചേര്‍ക്കുക.

No comments:

Post a Comment