ചുവന്ന കോര/ചെമ്മീന്‍ മാങ്ങാക്കറി
ചുവന്ന കോര അര കിലോ വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്
പുളിമാങ്ങ രണ്ടെണ്ണം കഷ്ണങ്ങളാക്കിയത്
മുളക് പൊടി നാലു സ്പൂണ്‍
മഞ്ഞപ്പൊടി ഒരു ടി സ്പൂണ്‍
ഇഞ്ചി ഒരു വലിയ കഷ്ണം
പച്ചമുളക് നാലെണ്ണം
ഉള്ളി അര കപ്പ്
കറിവേപ്പില നാലു തണ്ട്
ഒരു വലിയ മുറി തേങ്ങ
വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
ഇഞ്ചി പച്ചമുളക്, നാലു ചുള ഉള്ളി, ഒരുതണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക. തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും പാല് മാറ്റി വക്കുക. ചതച്ചെടുത്തതും മുളക് പൊടി മഞ്ഞപ്പൊടി മാങ്ങ കഷ്ണങ്ങള്‍ അല്പം വെളിച്ചെണ്ണ എന്നിവയും നന്നായി തിരുമ്മി യോജിപ്പിക്കുക പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്ത മാങ്ങാ കൂട്ടിലേക്ക് രണ്ടാം പാലും മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് തിളപ്പിക്കുക. മീന്‍ വെന്തതിലേക്ക് ഒന്നാംപാല്‍ ചേര്‍ത്ത് ചട്ടി ചുറ്റിച്ച് തിളവന്നുതുടങ്ങുമ്പോള്‍ വാങ്ങിവ്ക്കുക. ഒരു ചീന ചട്ടില്‍യില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ബാക്കി ഉള്ളി വട്ടനെ അരിഞ്ഞത് ചേര്‍ത്ത് മൂപ്പിക്കണം. നന്നായി മൂത്തുകഴിഞ്ഞാല്‍ കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ ചേര്‍ക്കും. കുറച്ചു നേരം അടച്ചുവച്ചശേഷം ഉപയോഗിക്കാം

No comments:
Post a Comment